Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elderly Commission

Wayanad

വ​യോ​ജ​ന ക്ഷേ​മം ഉ​റ​പ്പാ​ക്കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ബാ​ധ്യ​ത: വ​യോ​ജ​ന ക​മ്മീ​ഷ​ൻ

ക​ൽ​പ്പ​റ്റ:വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കേ​ണ്ട​തും അ​വ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യേ​ണ്ട​തും സ​മൂ​ഹ​ത്തി​ന്‍റെ ബാ​ധ്യ​ത​യാ​ണെ​ന്ന് സം​സ്ഥാ​ന വ​യോ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​സോ​മ​പ്ര​സാ​ദ് പ​റ​ഞ്ഞു.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​സ് ഹാ​ളി​ൽ ക​മ്മീ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല അ​ദാ​ല​ത്തി​ൽ പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ണു​കു​ടും​ബ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്രാ​യ​മാ​യ​വ​രോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ വ​ലി​യ മാ​റ്റം വ​ന്നി​ട്ടു​ണ്ട്. സ്വ​ന്തം മ​ക്ക​ളോ മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളോ പ്ര​തി​സ്ഥാ​ന​ത്ത് വ​രു​മെ​ന്ന​തി​നാ​ൽ പ​ല​പ്പോ​ഴും അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ പ​രാ​തി​പ്പെ​ടാ​നോ അ​തി​ക്ര​മ​ങ്ങ​ൾ തു​റ​ന്നു​പ​റ​യാ​നോ നി​യ​മ സം​വി​ധാ​ന​ങ്ങ​ളെ സ​മീ​പി​ക്കാ​നോ കു​ടും​ബ​ത്തി​ലെ പ്രാ​യം​ചെ​ന്ന​വ​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ല. മി​ക​ച്ച വി​ദ്യാ​ഭ്യാ​സ പ​ശ്ചാ​ത്ത​ല​വും ന​ല്ല ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളു​മു​ള്ള കു​ടും​ബ​ങ്ങ​ളി​ൽ പോ​ലും വ​യോ​ജ​ന​ങ്ങ​ളോ​ടു​ള്ള സ​മീ​പ​നം പ​ല​പ്പോ​ഴും മോ​ശ​മാ​യി മാ​റു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​റു​പ​ത് വ​യ​സി​ന് മു​ക​ളി​ലു​ള്ള വ്യ​ക്തി​ക​ളു​ടെ അ​വ​കാ​ശ നി​ഷേ​ധ​ങ്ങ​ൾ, അ​വ​ർ​ക്ക് നേ​രേ​യു​ള്ള മോ​ശം പെ​രു​മാ​റ്റം എ​ന്നി​ങ്ങ​നെ​യു​ള്ള ഏ​ത് പ്ര​യാ​സ​ത്തെ​ക്കു​റി​ച്ചും സം​സ്ഥാ​ന വ​യോ​ജ​ന ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നാ​വും. പ​രാ​തി​ക്കാ​ര​ൻ​ത​ന്നെ ക​മ്മീ​ഷ​നെ സ​മീ​പി​ക്ക​ണ​മെ​ന്നു​മി​ല്ല. അ​വ​ർ​ക്കു​വേ​ണ്ടി ഏ​തൊ​രാ​ൾ​ക്കും പ​രാ​തി ന​ൽ​കാം. മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​യം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ മു​ഖേ​ന അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളെ തെ​ളി​വെ​ടു​പ്പി​ന് വി​ളി​ക്കു​ന്ന​ത്. ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്തെ സ്ഥി​രം അ​ദാ​ല​ത്തു​ക​ൾ​ക്കു പു​റ​മേ പ​രാ​തി​ക​ളു​ടെ സ്വ​ഭാ​വ​വും എ​ണ്ണ​വും പ​രി​ഗ​ണി​ച്ച് പ​രാ​തി​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലും ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തു​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും കെ. ​സോ​മ​പ്ര​സാ​ദ് പ​റ​ഞ്ഞു. സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് സീ​നി​യ​ർ സൂ​പ്ര​ണ്ട് പ്ര​ജി​ത്ത്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ റീ​ന, ജോ​ബി​ന, ഫെ​സി​ലി​റ്റേ​റ്റ​ർ അ​ന്ന​മ്മ അ​ൻ​സി, വ​യോ​ജ​ന ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ സി​ദ്ദാ​ർ​ത്ഥ് തു​ട​ങ്ങി​യ​വ​ർ ജി​ല്ലാ​ത​ല അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up